കോട്ടയം: ഐക്കോണിക് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത കുമരകത്ത് സമഗ്രമായ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി.
സംസ്ഥാന ടൂറിസം വകുപ്പും, ഉത്തരവാദിത്ത ടൂറിസം മിഷനുമായി യോജിച്ച് നടത്തുന്ന കുമരകം വില്ലജ് ലൈഫ് എക്സ്പീരിയന്‍സിന്റെ ഭാഗമായ സ്ഥലങ്ങള്‍ കേന്ദ്രസംഘം ഇന്നലെ രാവിലെ സന്ദര്‍ശിച്ചു.
കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി ശര്‍മ്മ, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ബില്ല, റീജണല്‍ ഡയറക്ടര്‍ (സൗത്ത്) സഞ്ജയ് ശ്രീവത്സ്, അസി. ഡയറക്ടര്‍ ജനറല്‍ ഭാരതി ശര്‍മ്മ തുടങ്ങിയവര്‍ കേന്ദ്രസംഘത്തിലുണ്ടായിരുന്നു. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, അഡീ. ഡയറക്ടര്‍ ജാഫര്‍മാലിക് തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
ഇന്ന് രാവിലെ 10ന് കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ ടൂറിസം സ്റ്റേക്ക് ഹോള്ഡര്മാരെക്കൂടാതെ ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: