ബിഎംഎസ് സമ്മേളനം കൊല്ലത്ത്

Saturday 17 March 2018 2:35 am IST

കൊല്ലം: ബിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ 6, 7, 8 തീയതികളില്‍ കൊല്ലത്ത് നടക്കും. ബിഎംഎസ് സംസ്ഥാനത്ത് രൂപീകൃതമായതിന്റെ കനക ജൂബിലി നിറവിലാണ് കൊല്ലത്ത് 18-ാം സംസ്ഥാനസമ്മേളനം നടക്കുന്നത്. 

ആറിന് വൈകിട്ട് നാലിന് ആശ്രാമം മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ 25,000 പേര്‍ പങ്കെടുക്കും. സമ്മേളനം അഖിലേന്ത്യാ അധ്യക്ഷന്‍ സജി നാരായണന്‍ ഉദ്ഘാടനം ചെയ്യും.  

ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരന്‍നായരുടെ അധ്യക്ഷതയില്‍ കൊല്ലം ജില്ലാ മസ്ദൂര്‍ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.വി. രാജേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ശിവജി സുദര്‍ശനന്‍, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് രാജന്‍കരൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി. കേശവന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ടി. രാജേന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറി വി. വേണു, കല്ലട ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.