കൊല്ലം: പട്ടികജാതിവിഭാഗങ്ങള്ക്കുള്ള സര്‍ക്കാര്‍ഫണ്ട് വിനിയോഗത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മീഷന്. സംസ്ഥാനത്ത് അനുവദിച്ച ഫണ്ടിന്റെ 50 ശതമാനം പോലും വിനിയോഗിച്ചില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുകന്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിന് പിന്നാലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ജില്ലാ കളക്ടര്‍, സിറ്റി പോലീസ് മേധാവി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: