തോക്കിന്‍ തിരകളുമായി യുവാവ് അറസ്റ്റില്‍

Saturday 17 March 2018 2:37 am IST
"undefined"

കാട്ടിക്കുളം: തോക്കിന്‍ തിരകളുമായി യുവാവ് അറസ്റ്റില്‍. തിരുനെല്ലി പോലീസ് കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം പുന്നക്ക പറമ്പ് പൂവത്തിക്കല്‍ സൈനുള്‍ ആബിദ് (25)നെ എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

35 തിരകളും എയര്‍ഗണ്ണിന് ഉപയോഗിക്കുന്ന 60 പെല്ലറ്റും ഇയാള്‍ സഞ്ചരിച്ച ഓമ്‌നി വാനും കസ്റ്റഡിയിലെടുത്തു. മംഗലാപുരം, സുള്ളിയ, തോല്‍പെട്ടി വഴി കടത്തിയ തിരകള്‍ വില്‍പ്പന നടത്താനെന്ന് ആബിദ് സമ്മതിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.