കണ്ണൂര്‍: തോട്ടട വെസ്റ്റ് യുപി സ്കൂളില്‍ നിന്ന് ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ വി.കെ.രഞ്ചിത്ത് കുമാറിനും സഹഅധ്യാപിക ടി.യു.സുമനക്കും നല്കുന്ന യാത്രയയപ്പ് പരിപാടിയായ സമാദരത്തിന്റെഭാഗമായി നടക്കുന്ന പ്രീ െ്രെപമറി ഫെസ്റ്റിന് തുടക്കമായി.
ഉദ്ഘാടന സമ്മേളനം കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് സമിതി സ്ഥിരം അധ്യക്ഷ ഷാഹിന മൊയ്തീന് ഉദ്ഘാടനം ചെയ്തു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ മാസ്റ്റര്‍ അഭിനന്ദ് മുഖ്യാതിഥിയായിരുന്നു. അഭിനന്ദിനെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ടി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഒ.വി.ചന്ദ്രന്, ടി.എം.രേഖ, കെ.ഹസ്സന്‍കോയ, ടി.യു.സുമന, വികെ.രഞ്ചിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.വി.രാജീവന്, പി.ഷിജു എന്നിവര്‍ നേതൃത്വം നല്കി. എ.ഐറിഷ് സ്വാഗതവും എ.പി.നീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: