പാനൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് പാനൂര്‍ ബ്ലോക്ക് ഇരുപത്തിയാറാം വാര്‍ഷിക സമ്മേളനം ഇന്ന് നടക്കും. പൂക്കോം മുസ്ലീം എല്‍പി സ്ക്കൂള് ഹാളില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന സമ്മേളനം പാനൂര്‍ നഗരസഭ അധ്യക്ഷ കെ.വി.റംല ഉദ്ഘാടനം ചെയ്യും. സൈബര്‍ സെല്‍ ലോകവും ജനങ്ങളും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ ഓഫീസര്‍ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ കെ.നാണു അധ്യക്ഷത വഹിക്കും. പി.വി.പത്മനാഭന് സംഘടനാ റിപ്പോര്‍ട്ടും കെ.എം.രാജു മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. കെഎസ്എസ്പിയു ജില്ല കമ്മിറ്റിയംഗം ബല്‍റാം വരണാധികാരി ആയിക്കൊണ്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.നാണു, കെ.ദാമോദരന്‍ നമ്പ്യാര്‍, കെ.എം. രാജു, പി.മുകുന്ദന്, പ്രഭാകരന് പണക്കാട്, രാജന് കക്കാടന്‍, എന്‍.പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: