എന്‍ഡിഎ രാപ്പകല്‍ സമരം ഇന്നു മുതല്‍

Saturday 17 March 2018 2:00 am IST
കോട്ടയം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊലപാതകള്‍, അക്രമങ്ങള്‍, അഴിമതി, ക്രമക്കേടുകള്‍ എന്നിവയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുമെതിരേ എന്‍ഡിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകള്‍ സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ രാപ്പകള്‍ സമരം ഇന്നുമുതല്‍ 23 വരെ നടക്കും.

ഇന്ന് രാവിലെ  മുണ്ടക്കയം,  20ന് രാവിലെ 10ന് ചങ്ങനാശ്ശേരി, 21ന് രാവിലെ 10ന് കടുത്തുരുത്തി, മണര്‍കാട് വൈകിട്ട് 5ന്, 22ന് രാവിലെ 10ന് കോട്ടയം കളട്രേക്ടറ്റ് പടിക്കല്‍, പാലാ രാവിലെ 10ന്, ഗാന്ധിനഗര്‍ ഉച്ചക്ക് 2ന്, 23ന് രാവിലെ 10ന് വൈക്കം എന്നി സ്ഥലങ്ങളില്‍ സമരം നടക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ എന്‍.ഹരിയും കണ്‍വീനര്‍ പ്രൊഫ.ഗ്രേസമ്മ മാത്യുവും അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും.

മുണ്ടക്കയം: ഇടത് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ എന്‍ഡിഎ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിന് ഇന്ന് മുണ്ടക്കയത്ത് തുടക്കമാകും. വൈകിട്ട് 4ന് ടിബി ജങ്ഷനില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ എസ്. ജയസൂര്യന്‍ സമരം ഉദ്ഘാടനം ചെയ്യും. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ അദ്ധ്യക്ഷനാകും. നേതാക്കളായ ആര്‍.ജയകുമാര്‍, കെ.ബി.മധു, ആര്‍.സി നായര്‍, ടി.കെ.പ്രസാദ്, യേശുദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. സമരത്തിന്റെ സമാപനസഭ നാളെ രാവിലെ 10ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.