പുത്തന്‍കായല്‍ ഇല്ലാതാകുന്നു; കാര്‍ഷികമേഖല അപകടത്തില്‍

Saturday 17 March 2018 2:00 am IST
വൈക്കം: പടിഞ്ഞാറന്‍ കാര്‍ഷികമേഖലയുടെ ഹൃദയത്തുടിപ്പായിരുന്ന പുത്തന്‍കായലിന് മരണമണി മുഴുങ്ങുന്നു. മാലിന്യങ്ങളാണ് പുത്തന്‍കായലിനെ തകര്‍ത്തത്. കായലിന്റെ സ്രാമ്പിക്കല്‍ ഭാഗത്ത് നീരൊഴുക്കുപോലും മാലിന്യങ്ങളാല്‍ നിലച്ചിരിക്കുകയാണ്.

 

വൈക്കം: പടിഞ്ഞാറന്‍ കാര്‍ഷികമേഖലയുടെ ഹൃദയത്തുടിപ്പായിരുന്ന പുത്തന്‍കായലിന് മരണമണി മുഴുങ്ങുന്നു. മാലിന്യങ്ങളാണ് പുത്തന്‍കായലിനെ തകര്‍ത്തത്. കായലിന്റെ സ്രാമ്പിക്കല്‍ ഭാഗത്ത് നീരൊഴുക്കുപോലും മാലിന്യങ്ങളാല്‍ നിലച്ചിരിക്കുകയാണ്. ഇവിടെ കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അവശിഷ്ടങ്ങളുമെല്ലാം കായലിനെ വീര്‍പ്പുമുട്ടിക്കുന്നു. പരിസരവാസികള്‍ക്ക് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും പറ്റാത്ത സാഹചര്യമാണ്. കായലില്‍ ജലം സമൃദ്ധമായിരുന്ന വേളകളില്‍ സമസ്തമേഖലയിലും ഉള്ള കര്‍ഷകര്‍ പുത്തന്‍കായലിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇവര്‍ക്കെല്ലാം കായല്‍ നല്‍കുന്നത് ദുരിതങ്ങള്‍ മാത്രമാണ്. 

രാത്രികാലങ്ങളില്‍ എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് വലിയ ആശുപത്രികളുടെയും ഹോട്ടലുകളുടെയുമെല്ലാം കക്കൂസ് മാലിന്യങ്ങളെല്ലാം പതിക്കുന്നത് പുത്തന്‍കായലിലാണ്. വേമ്പനാട്ടുകായലിന്റെ തുടിപ്പാണ് പുത്തന്‍കായല്‍. ഇനിയും അധികാരികള്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ പുത്തന്‍കായലിന് മരണമണി മുഴങ്ങും. പുത്തന്‍കായലിനോടു ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കെല്ലാം ഒരുകാലത്ത് വെള്ളം നല്‍കിയിരുന്നത് വരും നാളുകളില്‍ നഷ്ടമായേക്കാം. പുത്തന്‍കായല്‍ ക്ഷയിക്കുന്തോറും ഇവിടെയുള്ള കാര്‍ഷികമേഖലയും അപായപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

  പുത്തന്‍കായല്‍ ജനങ്ങളെ മാത്രമല്ല നൂറുകണക്കിന് പക്ഷിലതാതികളെയും നശിപ്പിക്കുകയാണ്. കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളുടെ എണ്ണം കുറഞ്ഞ് വരുകയാണ്. മാലിന്യങ്ങള്‍ അത്രയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കൊക്ക് ഉള്‍പ്പെടെ ഏകദേശം പതിനഞ്ചിലധികം വിവിധതരം പക്ഷികളുടെ കേന്ദ്രമായിരുന്നു കായല്‍. എന്നാല്‍ കായല്‍ ഇല്ലാതാകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥയും ഇല്ലാതാകുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.