ബ്രിട്ടന്‍- റഷ്യ യുദ്ധമുണ്ടാകുമോ? ചാരനെ കൊല്ലാന്‍ ശ്രമിച്ചത് പുടിന്‍ പറഞ്ഞിട്ടെന്ന് ബ്രിട്ടന്‍

Friday 16 March 2018 10:16 pm IST
"undefined"

ലണ്ടന്‍: ബ്രിട്ടനും റഷ്യയും തമ്മില്‍ യുദ്ധമുണ്ടാകുമോ? ഉണ്ടാകാനാണെങ്കില്‍ ഇതുമതി. റഷ്യന്‍ സൈന്യം, അല്ലെങ്കില്‍ രഹസ്യ ഏജന്‍സികള്‍ ബ്രിട്ടണില്‍വെച്ച് ബ്രിട്ടന്റെ ചാരനെ കൊല്ലാന്‍ ശ്രമിച്ചുവെന്നും പ്രസിഡന്റ് വഌദിമര്‍ പുടിനാണ് അതിന് നിര്‍ദ്ദേശം കൊടുത്തതെന്നും ബ്രിട്ടന്‍ ഔദ്യോഗികമായി ആരോപിച്ചു. റഷ്യ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടന്റെ ചാരനായിരുന്ന സെര്‍ജിയേയും മകളേയും റഷ്യ വിഷം കുത്തിവെച്ച് കൊന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ഉത്തരവു പ്രകാരമായിരുന്നുവെന്ന് ബിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഇന്നാണ് പ്രസ്താവിച്ചത്. പുടിനെതിരേ നേരിട്ട് ബ്രിട്ടണ്‍ ഉയര്‍ത്തിയ ഈ ഔദ്യോഗിക ആരോപണം വലിയ ഈ രാജ്യങ്ങള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ക്ക് ഇടനല്‍കുന്നതായി. ബ്രിട്ടണും റഷ്യയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ അപ്രഖ്യാപിത യുദ്ധ തലത്തിലേക്ക് വഷളായി വളരുകയാണ്. പ്രസിഡന്റ് പുടിനെ നേരിട്ട് ഈ സംഭവത്തില്‍ ബ്രിട്ടണ്‍ ആരോപിക്കുന്നത് ഇതാദ്യമാണ്. 

"undefined"

മുന്‍ ചാരനേയും മകളേയും വിഷം കുത്തിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കു വേണ്ടിയും രഹസ്യം ചോര്‍ത്താനും കൈമാറാനും ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചെന്ന് റഷ്യ കണ്ടെത്തിയ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകളേയും മാരക വിഷം കുത്തിവെച്ചു കൊല്ലാന്‍ ശ്രമിച്ചത് റഷ്യയാണെന്നു തെളിവുകളില്‍ നിന്നു വ്യക്തമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. 

സെര്‍ജി സ്‌ക്രിപാലിനേയും (66) മകള്‍ യുലിയയേയും (33) കൊല്ലാന്‍ മാര്‍ച്ച് മാസം നാലിന് സാലിസ്ബറിയില്‍ വച്ചാണ് ശ്രമം നടന്നത്. ഇവരില്‍ കുത്തിവെച്ച വിഷം ആ പ്രദേശത്തുണ്ടായിരുന്ന മറ്റു പലരിലും വ്യാപിച്ചു. 2004ല്‍ റഷ്യയുടെ ചില രഹസ്യങ്ങള്‍ ബ്രിട്ടന്റെ എം16നു കൈമാറിയതു മുതല്‍ സെര്‍ജിയെ റഷ്യ നോട്ടമിട്ടിരുന്നു. സെര്‍ജി കുറ്റക്കാരനാണെന്ന് റഷ്യ അന്നു പ്രഖ്യാപിച്ചെങ്കിലും 2010ല്‍ സെര്‍ജിക്കും കുടുംബത്തിനും ബ്രിട്ടന്‍ അഭയം നല്‍കി.

സെര്‍ജിയെ വിഷം കൊണ്ട് കൊല്ലാന്‍ റഷ്യയുടെ ശ്രമമുണ്ടായപ്പോള്‍ത്തന്നെ വിഷം ബ്രിട്ടിഷ് പ്രതിരോധ വിഭാഗം പരിശോധിച്ചു. പോര്‍ട്ടോണിലുള്ള അവരുടെ ലാബാണ് സംഭവത്തിലുള്ള റഷ്യന്‍ ബന്ധം ഉറപ്പിച്ചത്. എണ്‍പതുകളില്‍ സോവ്യറ്റ് സൈന്യം വികസിപ്പിച്ച നോവിച്ചോക് ഏജന്റ്‌സ് അഥവാ നെര്‍വ് ഏജന്റ്‌സ് എന്നറിയപ്പെടുന്ന വിഷവാതകമാണ് സെര്‍ജിക്കും മകള്‍ക്കുമെതിരെ ഉപയോഗിച്ചത്. 

 

റഷ്യന്‍ പാര്‍ലമെന്റിലെ സര്‍ക്കസ് ഷോ എന്നാണ് പ്രധാനമന്ത്രി തെരേസയുടെ വെളിപ്പെടുത്തലിനെ റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, ഇന്ന് റഷ്യന്‍ വിദേശകാര്യ സെക്രട്ടറി പ്രസിഡന്റ് പുടിനാണ് ഉത്തരവാദിയെന്ന് പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.