ജില്ലാതല നിക്ഷേപക സംഗമത്തിന് തുടക്കമായി

Friday 16 March 2018 10:18 pm IST

 

കണ്ണൂര്‍: വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഊര്‍ജിത വ്യവസായവത്കരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി നടത്തുന്ന രണ്ടു ദിവസത്തെ ജില്ലാതല നിക്ഷേപക സംഗമത്തിന് കണ്ണൂരില്‍ തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുല്‍ മജീദ്, മാനേജര്‍ കെ.എന്‍. പീതാംബരന്‍, അസി. ജില്ലാ വ്യവസായ ഓഫീസര്‍ ഇ.ആര്‍. നിധിന്‍ എന്നിവര്‍ സംസാരിച്ചു. 

സാങ്കേതിക സമ്മേളനത്തില്‍ കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലെ നിക്ഷേപ സാധ്യതകള്‍' എന്ന വിഷയത്തില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം മാനേജര്‍ കെ.എം.പി.ഷഹനാസ്, ജിഎസ്ടി നടപടിക്രമങ്ങള്‍ എന്ന വിഷയത്തില്‍ സ്‌റ്റേറ്റ് ജിഎസ്ടി അസി. കമ്മീഷണര്‍ സി.എം.സുനില്‍കുമാര്‍, നൂതന വ്യവസായങ്ങളിലെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി സിഇഒ ഡോ.സജി ഗോപിനാഥ്, പ്രൊഡക്ഷന്‍ പ്രോസസ് ആന്‍ഡ് പ്രാക്ടീസസ് എന്ന വിഷയത്തില്‍ തൃശൂര്‍ പൈലറ്റ് സ്മിത്ത് ഇന്ത്യയിലെ ദാസ്, അശ്വിന്‍ എന്നിവര്‍ ക്ലാസെടുത്തു.

സംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പി.കെ.ശ്രീമതി എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സാങ്കേതിക സമ്മേളനം നടക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.