എക്‌സലന്‍ഷ്യ -2018: സെമിനാര്‍ ഇന്ന്

Friday 16 March 2018 10:19 pm IST

 

കണ്ണൂര്‍: ഈ വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടന്ന മികവാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൊതുസമൂഹവുമായി പങ്കുവയ്ക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഡയറ്റ് കണ്ണൂര്‍ 'എക്‌സലന്‍ഷ്യ -2018' എന്ന പേരില്‍ സെമിനാര്‍ നടത്തുന്നു. ഇന്ന് രാവിലെ 10ന് പാലയാട് ഡയറ്റില്‍ നടക്കുന്ന സെമിനാര്‍ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് 'എക്‌സലന്‍ഷ്യ' പൊതുവിദ്യാലയങ്ങളിലെ മികവു സാക്ഷ്യങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.ജയപാലന്‍ അധ്യക്ഷത വഹിക്കും. 

തുടര്‍ന്ന് മൂന്ന് സമാന്തര സെഷനുകളില്‍ ജില്ലയിലെ 44 പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവുകളുടെ അനുഭവങ്ങള്‍ പ്രബന്ധരൂപത്തില്‍ അവതരിപ്പിക്കും. മികവുകളുടെ പ്രദര്‍ശനം ഇതോടനുബന്ധിച്ച് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മുഖ്യാതിഥിയാവും. സി.എം.ബാലകൃഷ്ണന്‍, ഡോ.പി.വി.കൃഷ്ണകുമാര്‍, ഡോ.വിജയന്‍ ചാലോട് എന്നിവര്‍ സെഷനുകള്‍ ക്രോഡീകരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.