ചിന്മയ മിഷന്റെ സൗജന്യ മലയാള വേദാന്ത കോഴ്‌സ്

Saturday 17 March 2018 3:19 am IST

കോഴിക്കോട്: ചിന്മയ മിഷന്‍ കേരള റീജ്യന്റെ(ചിന്മയ സേവാ ട്രസ്റ്റ് കേരള) ആഭിമുഖ്യത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ വേദാന്ത ശാസ്ത്ര പഠനം നടത്തുന്നു. കേരള സാന്ദീപനി മലയാള വേദാന്ത കോഴ്‌സിന്റെ മൂന്നാം ബാച്ചിന്  ഒക്ടോബര്‍ രണ്ടിന് തുടക്കമാകുമെന്ന് ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

പിറവം വെളിയനാടുള്ള ആദിശങ്കര നിലയത്തിലാണ് രണ്ടു വര്‍ഷത്തെ  കോഴ്‌സ് . 

ഉപനിഷത്ത്, ഭഗവത് ഗീത, ബ്രഹ്മസൂത്രം, പ്രകരണ ഗ്രന്ഥങ്ങള്‍, ഇതിഹാസ പുരാണാദികള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ തല്‍പ്പരരായ ആളുകളിലേക്ക് എത്തിക്കുവാന്‍ പ്രാപ്തരായവരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. സ്വാമി വിവിക്താനന്ദ സരസ്വതിയാണ് മുഖ്യാചാര്യന്‍.  സ്വാമി ശാരദാനന്ദ സരസ്വതി റസിഡന്റ് ആചാര്യനാണ്. ചിന്മയ മിഷനിലെ മുതിര്‍ന്ന സംന്യാസിമാരായ സ്വാമി അശേഷാനന്ദ സരസ്വതി, സ്വാമി ഗഭീരാനന്ദ സരസ്വതി തുടങ്ങിയവരുടെ ശിക്ഷണവും ഉണ്ടായിരിക്കും. 

30 വയസ്സില്‍ താഴെയുള്ള അഭ്യസ്തവിദ്യരും അവിവാഹിതരുമായ യുവാക്കള്‍ക്ക് കോഴ്‌സില്‍ ചേരാം.  വിവരങ്ങള്‍ക്ക് 9746824142 (ബ്രഹ്മചാരി സുധീര്‍ചൈതന്യ) എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.