മണ്‍പാത്ര തൊഴിലാളികളുടെ അനുഗ്രഹവുമായി ശ്രീധരന്‍ പിള്ള

Saturday 17 March 2018 3:23 am IST
"undefined"

ചെങ്ങന്നൂര്‍: മണ്‍പാത്ര തൊഴിലാളികളുടെ അനുഗ്രഹവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. കല്ലിശ്ശേരി ടിബി ജങ്ഷനില്‍ എത്തിയ ശ്രീധരന്‍പിള്ളയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 

 ഉമയാറ്റുകര മുത്താരമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം,  മണ്‍പാത്ര നിര്‍മ്മാണ മേഖലയിലെ മുതിര്‍ന്ന അംഗം തമ്പി കറുപ്പനില്‍ (96) നിന്നും അനുഗ്രഹം സ്വീകരിച്ചു. തുടര്‍ന്ന് അവശേഷിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിച്ച് കുഞ്ഞന്‍ ശിവശങ്കരന്‍, വി.കെ. ഉണ്ണി, ചെല്ലമ്മ തുളസി എന്നിവരില്‍ നിന്ന് ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി. 

 കളിമണ്‍ ലഭ്യതക്കുറവു പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്  കാരണം ഇല്ലാതാകുന്നത് ഒരു വലിയ പാരമ്പര്യമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ സംസ്ഥാന സെക്രട്ടറി ടി.കെ. ചന്ദ്രന്‍ അദ്ദേഹത്തെ അനുഗമിച്ചു. 

 ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍സെക്രട്ടറി എം.വി. ഗോപകുമാര്‍, ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, യുവമോര്‍ച്ച സംസ്ഥാന മീഡിയാസെല്‍ കണ്‍വീനറും, സംസ്ഥാന സമിതി അംഗവുമായ ശ്രീരാജ് ശ്രീവിലാസം, ബിജെപി തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ജനറല്‍സെക്രട്ടറി എസ്.കെ. രാജീവ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ഡി. വിനോദ് കുമാര്‍,  യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജി ആര്‍. നായര്‍, പ്രമോദ് കാരക്കാട്, ഗണേഷ്‌കുമാര്‍, ഉമേഷ് ഉണ്ണി, ലിജു പി.ടി, രാധാകൃഷ്ണന്‍ വള്ളിയില്‍, മനു കുഞ്ഞന്‍ എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.