നിയമന നിരോധനം: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

Saturday 17 March 2018 2:30 am IST

മമ്പറം (കണ്ണൂര്‍): വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മമ്പറത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കമ്പിനിമെട്ടയില്‍വെച്ച് തലശ്ശേരി എഎസ്പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കെഎസ്ആര്‍ടിസി അഡൈ്വസ് മെമ്മോ അയച്ച 405 പേര്‍ക്ക് നിയമനം നല്‍കുക, കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ പി.വി. അജേഷ്, സി.എം. ജിതേഷ്, കെ. ഉദേഷ്, ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് പി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.