റോഡ് തകര്‍ച്ചക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം: ബിജെപി

Friday 16 March 2018 10:29 pm IST

 

ചെറുപുഴ: ചെറുപുഴപാമ്പന്‍ കല്ല്  മുളപ്ര റോഡ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പ്രകാരം പരിപാലന ചെലവടക്കം മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡ് ഇരുവശത്തും ആവശ്യമായ ഓടകള്‍ നിര്‍മ്മിക്കാത്തതിനാലും ആവശ്യമായ ഇടങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കാത്തതിനാലും വ്യവസ്ഥ പ്രകാരമുള്ള മെറ്റലും ബീറ്റുമിന്‍ അടക്കമുള്ള സാധനങ്ങള്‍ ഉപയോഗിക്കാതെയും നിര്‍മ്മിച്ചതിനാലും ഒരു വേനല്‍ മഴ പെയ്തപ്പോള്‍ തകര്‍ന്നിരിക്കയാണ്. പഞ്ചായത്തിന്റെ കൂടി ഫണ്ട് ചേര്‍ത്ത് നിര്‍മ്മിച്ച പാമ്പന്‍ കല്ല് റോഡും തകര്‍ന്നു. ഇതുമൂലം മലിന് ജലമൊഴുകി കുടിവെള്ള സ്രോതസ് മലിനമായിരിക്കയാണ്. ഇതിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് കോളനി നിവാസികളുടെയും നാട്ടുകാരുടെയും പരാതി കേന്ദ്ര ഗ്രാമീണ റോഡ് മന്ത്രാലയത്തിന് നല്‍കുമെന്നും അറിയിക്കുന്നു. റോഡും കോളനിയും സന്ദര്‍ശിച്ച ബിജെപി നേതാക്കളായ രൂപേഷ് തൈവളപ്പില്‍, മോഹനന്‍ പാലങ്ങാട്, രാജു ചുണ്ട, ബിഡിജെഎസ് നേതാവ് വി.ആര്‍.സുനില്‍ എന്നിവര്‍ റോഡ് കരാറുകാരനുമായി സംസാരിച്ച് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.