വര്‍ഷ പ്രതിപദ: ആര്‍എസ്എസ് പഥസഞ്ചലനം നാളെ

Friday 16 March 2018 10:31 pm IST

 

കണ്ണൂര്‍: വര്‍ഷപ്രദിപദ ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ പഥസഞ്ചലനവും തുടര്‍ന്ന് സാംഘിക്കും നടക്കും. പഥസഞ്ചലനം വൈകുന്നേരം 3.45ന് കണ്ണൂര്‍ താളിക്കാവില്‍നിന്ന് ആരംഭിച്ച് കലക്‌ട്രേറ്റ് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംഘിക്കില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പ്രഭാഷണം നടത്തും. 

ശ്രീകണ്ഠപുരം: വര്‍ഷപ്രദിപദ ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഥസഞ്ചലനവും സാംഘിക്കും നാളെ വൈകുന്നേരം ശ്രീകണ്ഠപുരത്ത് നടക്കും. വൈകുന്നേരം 3.45ന് പരിപ്പായില്‍നിന്നാരംഭിക്കുന്ന പഥസഞ്ചലനം ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍ കുട്ടി പ്രഭാഷണം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.