കണ്ണാടിപ്പറമ്പ്: അക്ഷയശ്രീ മുണ്ടേരി, ഒമേഗ ഹോസ്പിറ്റല്‍ മംഗലാപുരം, സേവാഭാരതി-കണ്ണൂര്‍, അമ്മ ഓര്‍ഫനേജ് ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്രോഗ, പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് 18 ന് രാവിലെ 8.30 മുതല്‍ 12.30 വരെ മുണ്ടേരി യുപി സ്കൂളില്‍ നടക്കും. മംഗലാപുരം ഒമേഗ ഹോസ്പിറ്റലിലെ വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ നേതൃത്വനത്തില്‍ ഇസിജി, ഇസിഎച്ച്ഒ, ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നീ ടെസ്റ്റുകള്‍ തികച്ചും സൗജന്യമായി നടക്കും. തുടര്‍ ചികിത്സയും ക്യാമ്പില്‍ നിര്‍ദ്ദേശിക്കും. പങ്കെടുക്കുന്നവര്‍ മുണ്ടേരിമൊട്ട കെഎവി ആയുര്‍വേദിക് സപ്ലൈസ് ആന്റ് പൂജാസ്റ്റോര്‍, ചക്കരക്കല്ല് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, കോട്ടംറോഡ് ജനപ്രിയ സ്റ്റോര്‍, കുടുക്കിമെട്ട ആശ്രയ മെഡിക്കല്‍സ് എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447889066, 9544887115, 9847842267.
പരിപാടിയില്‍ അമ്മ ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്മാന് കെ.ജി.ബാബു അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സേവാ ഭാരതി സംസ്ഥാന സമിതിയംഗം എം.രാജീവന്, വാര്‍ഡ് മെമ്പര്‍ എം.പി.രഘൂത്തമന്, സഹകാര്‍ ഭാരതി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന്, എം.കെ.ആനന്ദകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ഡോ.മൊയ്തു മഠത്തില്‍ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിന പുരസ്കാരം നേടിയ എടക്കാട് എഎസ്ഐ ആര്.പി.വിനോദിനെ ചടങ്ങില്‍ ആദരിക്കും. വി.ആര്.മനോഹരന് സ്വാഗതവും എ.പ്രജിത്ത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: