സ്വിറ്റ്സര്‍ലന്‍ഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെ നേരിടും. മറ്റൊരു ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമയര്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് റയല്‍- യുവന്റ്സ് പോരാട്ടം. കഴിഞ്ഞ മേയില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരയ യുവന്റസിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ചാമ്പ്യന്മാരായത്്. ഇത്തവണ ക്വാര്‍ട്ടറില്‍ യുവന്റസിനെ മറികടന്നാലേ അവര്‍ക്ക് തുടര്‍ച്ചയായ മൂന്നാം കിരീടത്തിലേക്ക് അടുക്കാനാകൂ.
ക്വാര്‍ട്ടറിന്റെ ആദ്യ പാദം ടൂറിനില്‍ ഏപ്രില്‍ മൂന്നിനോ നാലിനോ നടക്കും . രണ്ടാം പാദം റയലിന്റെ തട്ടകത്തിലാണ്്.മാഞ്ച്്സ്റ്റര് സിറ്റി- ലിവര്‍പൂള്‍ ക്വാര്‍ട്ടറിന്റെ ആദ്യ പാദം അന്ഫീല്ഡിലും രണ്ടാം പാദം ഏപ്രതില്‍ പത്തിനോ പതിനൊന്നിനോ എത്തിഹാദ് സ്റ്റേഡിയത്തില്‍ അരങ്ങേറും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ സെവിയക്ക് ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍. മെസിയുടെ ബാഴ്സലോണ ക്വാര്‍ട്ടറില്‍ എ എസ് റോമയെ നേരിടും.
യുറോപ്പ ലീഗ്
യുറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ മാഴ്്സെലോ ജര്‍മന്‍ ടീമായ ആര്‍ബി ലീപ്സിഗിനെ നേരിടും. ഇംഗ്ലീഷ് ടീമായ ആഴ്സണല്‍ ക്വാര്‍്ട്ടറില്‍ സിഎസ്കെഎ മോസ്കോയുമായി ഏറ്റുമുട്ടും. അത്ലറ്റിക്കോ മാഡ്രിഡ് സ്പോര്‍ട്ടിങ് ലിസ്ബണെയും ലാസിയോ സാല്സ്ബെര്ഗിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: