നോവലിസ്റ്റ് എം. സുകമാരന്‍ അന്തരിച്ചു

Friday 16 March 2018 10:49 pm IST
സുകുമാരന്റെ സാഹിത്യത്തില്‍ കമ്മ്യൂണിസത്തിന്റെ അപചയമാണ് ഏറെ ചര്‍ച്ചാവിഷയമായത്.
"undefined"

പാലക്കാട്: പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തും ചിന്തകനുമായ എം. സുകുമാരന്‍ അന്തരിച്ചു. 75 വയസായിരുന്നു. 'ശേഷക്രിയ' എന്ന നോവല്‍ മാത്രംകൊണ്ട് കൂടുതല്‍ ശ്രദ്ധേയനായി മാറിയ സുകുമാരന്റെ സാഹിത്യത്തില്‍ കമ്മ്യൂണിസത്തിന്റെ അപചയമാണ് ഏറെ ചര്‍ച്ചാവിഷയമായത്.

1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ ജനിച്ചു. 1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ െ്രെപമറി വിഭാഗം അദ്ധ്യാപകനായും ജോലി ചെയ്തു. 1963 ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് . കഥാകാരി രജനി മന്നാടിയാര്‍ മകളാണ്. 

'പിതൃതര്‍പ്പണം' 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. 'ജനിതക'ത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് (കേരള ഗവ.) 1981ല്‍ 'ശേഷക്രിയ'യ്ക്കും 95ല്‍ 'കഴക'ത്തിനും ലഭിച്ചു. 2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ 'ചുവന്ന ചിഹ്നങ്ങള്‍' എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.

പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ കഥകള്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്ര ഗാഥ, പിതൃതര്‍പ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീര്‍ത്തനം.

 

കമ്മ്യൂണിസത്തിന് ശേഷക്രിയ അവര്‍ മൂവരും നേരത്തേ ചെയ്തു
https://www.janmabhumidaily.com/news/M%20Sukumaran-%20Novelist-%20Seshakriya-%20O%20V%20Vijayan-%20Akkitham-%20Communism-news813665.html

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.