കുമളി: തമിഴ്നാട്ടില്‍ നിന്ന് നിരോധിത കീടനാശികള്‍ ഇടുക്കി ജില്ലയിലേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അതിര്‍ത്തിയില്‍ പരിശോധന നടത്തി. ജില്ലയിലെ പ്രധാന ചെക്ക്പോസ്റ്റുകളായ കമ്പംമെട്ട്, കുമളി, ബോഡിമെട്ട് എന്നിവ വഴി തൊഴിലാളികളുടെ മറവില്‍ കീടനാശിനി കടത്ത് വ്യാപകമാണെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്പംമെട്ട് ചെക്ക് പോസ്റ്റിലാണ് ഇന്നലെ പരിശോധന നടന്നത്. നിരോധിച്ച കീടനാശിനികള്‍ കൊണ്ടുവരുന്നത് തടയുന്നതിനും, ഇവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് തൊഴിലാളികളുടെ അടക്കമുള്ള വാഹനങ്ങളില്‍ പരിശോധന നടത്തിയത്. ഇരുചക്ര വാഹനങ്ങളും പരിശോധിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ജേക്കബ് ടി. മാണിയെ കൂടാതെ ഉദ്യോഗസ്ഥരായ സിബി സെബാസ്റ്റ്യന്‍, അഞ്ജു. ഇ, ജയകൃഷ്ണ, ഷിബു വി.കെ., ജിബു, ഉണ്ണികൃഷ്ണന്, ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: