പൂട്ടിയ ബാറുകള്‍ തുറക്കുന്നു

Saturday 17 March 2018 3:17 am IST
"undefined"

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ബാറുകള്‍ തുറക്കാമെന്നാണ് നിര്‍ദ്ദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതോടെ നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ മുഴുവനും പൂര്‍ണമായും തുറക്കും. 

പുതിയ ലൈസന്‍സിനും അപേക്ഷിക്കാം. സുപ്രീംകോടതിയുടെ ഉത്തരവിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം. വിനോദ സഞ്ചാര മേഖലയിലെ പഞ്ചായത്തുകള്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിയ ബാറുകള്‍ മാത്രമാണ് തുറക്കുകയെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.