ഭാര്യയുടെ കടിയേറ്റ് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു

Saturday 17 March 2018 9:54 am IST

ക്വലാലംപൂർ : പാമ്പിനെ വിവാഹം കഴിച്ച മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരന്‍ ഹുസിന്‍ (33) പമ്പിന്റെ കടിയേറ്റ് മരിച്ചു. വളര്‍ത്തുപാമ്പ് ‘പുനര്‍ജനിച്ച കൂട്ടുകാരി’യാണെന്നായിരുന്നു ഹുസിന്റെ വിശ്വാസം. ഇക്കാരണത്താല്‍ താന്‍ അതിനെ വിവാഹം കഴിച്ചുവെന്ന് 2016-ല്‍ മാധ്യമങ്ങള്‍ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പാമ്പുകളുമായി നല്ല ചങ്ങാത്തതിലായിരുന്ന ഹുസിൻ. നാലു പാമ്പുകളെയാണ് ഇദ്ദേഹം വീട്ടിൽ വളർത്തിയിരുന്നത്. അഗ്നിശമന സേനയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു.

പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നി ശമനസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നതും ഹുസിനാണ്. ഏഷ്യാസ് ഗോട്ട് ടാലന്റ്’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പാമ്പിനെ ചുംബിച്ച് തന്റെ  ധീരത  ഹുസിന്‍ കാട്ടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.