മദ്യനയത്തിനെതിരെ കെസിബിസി; ചെങ്ങന്നൂരില്‍ കാണാമെന്ന് മുന്നറിയിപ്പ്

Saturday 17 March 2018 10:32 am IST

കൊച്ചി: മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ്. സര്‍ക്കാറിന്റെ മദ്യനയത്തിന്റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി.

സിപിഐയുടെ സമ്മര്‍ദ്ദം മൂലമാണ് കേരളത്തില്‍ മദ്യശാലകള്‍ തിരികെ കൊണ്ടുവന്നത്. സര്‍ക്കാരിന് ധാര്‍മികതയില്ലെന്നും ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കി. സര്‍കാരിന് ധാര്‍മികതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ് പ്രകടമാക്കും. പ്രകടനപത്രികയോടെങ്കിലും ആത്മാര്‍ഥത സര്‍ക്കാറിന് വേണം. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്. 

ഏപ്രില്‍ രണ്ട് മദ്യവിരുദ്ധ പ്രക്സോഭദിനമായി ആചരിക്കുമെന്നും കെസിബിസി അറിയിച്ചു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്. 

വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്റെ മാര്‍ഗ​​നിര്‍ദേശങ്ങളില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.