ലൈംഗിക പീഡന ആരോപണം: ജെ‌എന്‍‌യു പ്രൊഫസര്‍ക്കെതിരെ കേസെടുത്തു

Saturday 17 March 2018 12:14 pm IST

ന്യൂദല്‍ഹി: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് ജെ‌എന്‍‌യുവില്‍ പ്രൊഫസര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജെഎന്‍യു സ്കൂള്‍ ഓഫ് ലൈഫ് സയന്‍സസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. അധ്യാപകനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. 

പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ വസന്ത് കഞ്ച് പോലീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.  അധ്യാപകനെ കുറിച്ച്‌ വളറെ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രൊഫസര്‍ വിദ്യാര്‍ത്ഥികളെ കുറിച്ച്‌ അശ്ലീല പരാമര്‍ശങ്ങള്‍ വരെ നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ലൈംഗിക ബന്ധത്തിനായി പരസ്യമായി നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരോടും ഇതേ ആവശ്യം പ്രൊഫസര്‍ ഉന്നയിച്ചതായും ഇവര്‍ പറയുന്നു. അതേസമയം അധ്യാപകന്റെ ആവശ്യം നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളോട് ഇയാള്‍ പക വെച്ചുപുലര്‍ത്താറുണ്ടെന്നും ആരോപണമുണ്ട്. 

അതേസമയം കോളേജിലെ പല വിഭാഗത്തിലും അഴിമതി നടക്കുന്നുണ്ട്. ഭരണകാര്യ വിഭാഗവും പ്രൊഫസറും അറിഞ്ഞുകൊണ്ടാണ് ഇത് നടത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോളേജിലേക്ക് പഠനോപകരണങ്ങളൊന്നും വാങ്ങിയിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. 

എന്നാല്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിനികളാണെന്ന് പ്രൊഫസര്‍ പറയുന്നു. ഇവര്‍ക്ക് ആവശ്യത്തിനുള്ള ഹാജര്‍ ക്ലാസില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ പക പോക്കലിന് പിന്നില്ലെന്ന് പ്രൊഫസര്‍ പറഞ്ഞു. എന്നാല്‍ പ്രൊഫസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.