സാങ്കേതിക തകരാര്‍: നാവികസേനയുടെ ഹെലികോപ്റ്ററിന് പാടത്ത് അടിയന്തര ലാന്‍ഡിംഗ്

Saturday 17 March 2018 12:49 pm IST

ആലപ്പുഴ: സങ്കേതിക തകരാറിനെ തുടര്‍ന്ന് നാവികസേനയുടെ ചേതക് ഹെലിക്കോപ്റ്റര്‍ ആലപ്പുഴ പാടത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും നാവിക സേന അറിയിച്ചു.

നിരീക്ഷണപ്പറക്കലിനിടെയാണ് ഹെലി‌കോപ്റ്ററിന് സാങ്കേതിക തകരാര്‍ നേരിട്ടത്.  കോക്പിറ്റില്‍ അപായ സിഗ്നല്‍ ലഭിച്ചതോടെ പൈലറ്റ് വിവരം നാവികസേനയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് എത്രയും പെട്ടെന്ന് ലാന്‍ഡിംഗ് നടത്താനാണ് ദക്ഷിണ നാവിക കമാന്‍ഡില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്. 

തകരാര്‍ അനുഭവപ്പെട്ട സമയത്ത് ആലപ്പുഴയ്ക്ക് മുകളിലായിരുന്നു ഹെലിക്കോപ്റ്റര്‍. തുടര്‍ന്ന് മുഹമ്മ കാവുങ്കലിലെ കെ.പി മെമ്മോറിയല്‍ സ്കൂളിന് സമീപമുള്ള പാടത്ത് ഹെലിക്കോപ്റ്റര്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.