തടി ലോറിയുടെ പിന്നില്‍ മിനി ലോറി ഇടിച്ച് രണ്ട് മരണം

Saturday 17 March 2018 3:25 pm IST
കോട്ടയത്തു നിന്നും തൃശൂരിലേക്ക് ആക്രി സാധനങ്ങള്‍ സാധനങ്ങള്‍ കയറ്റിവന്ന ലോറി കോഴാ ബ്ലോക്ക് ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
"undefined"

കുറവിലങ്ങാട് : എം സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ആക്രി സാധനങ്ങള്‍ കയറ്റിവന്ന ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മിനി ലോറിയില്‍ യാത്ര ചെയ്തിരുന്ന തിരുനെല്‍വേലി ശങ്കരന്‍കോവില്‍ പാണ്ടിത്തേവരുടെ മകന്‍ മുത്തയ്യ (50),ഡിണ്ടിഗല്‍ ശ്രീരാംപുരം സൗത്ത് തോട്ടത്തില്‍ ദിനേശ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്.

ലോറി ഡ്രൈവര്‍ ഡിണ്ടിഗല്‍ സൗത്ത്പുരം ഗുരുസ്വാമിയുടെ മകന്‍ സെന്തില്‍ മുരുകനെ (38) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കുറവിലങ്ങാട് കോഴാ ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം. 

കോട്ടയത്തു നിന്നും തൃശൂരിലേക്ക് ആക്രി സാധനങ്ങള്‍ സാധനങ്ങള്‍ കയറ്റിവന്ന ലോറി കോഴാ ബ്ലോക്ക് ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാബിനുള്ളില്‍ കുടുങ്ങി പോയ മൂവരെയും നാട്ടുകാരും,ഹൈവേ പൊലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.