വനവാസി യുവതി ബസില്‍ പ്രസവിച്ചു

Saturday 17 March 2018 4:10 pm IST
കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപമെത്തിയപ്പോഴാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് ആ ബസില്‍ തന്നെ അമ്മയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
"undefined"

കോഴിക്കോട്: ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്.

കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപമെത്തിയപ്പോഴാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് ആ ബസില്‍ തന്നെ അമ്മയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കുറച്ചു നാളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്ക് ചെന്ന ഇവരോട് മൂന്ന് മാസത്തിനു ശേഷമേ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരികെ പോരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.