ആലപ്പുഴ: ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ പരസ്യമേഖലയെ തകര്‍ക്കുന്ന നിയമങ്ങള്‍ റദ്ദാക്കുക, ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള പ്രത്യക്ഷ സമരത്തിലേക്ക്. 26ന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണാ സമരം നടത്തുമെന്ന് പ്രസിഡന്റ് കെ.ബാബു, ഭാരവാഹികളായ പ്രേംകുമാര്‍, എ.കെ. കുഞ്ഞുമോന്, ആര്. ഷിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: