വാര്‍ത്തയിലെ വ്യാജം: എംബി രാജേഷ് വീണ്ടും വിമര്‍ശിക്കപ്പെടുന്നു

Saturday 17 March 2018 8:27 pm IST
"undefined"

  

കൊച്ചി: ബിജെപി-സഘപരിവാര്‍ വിരോധം തീര്‍ക്കാന്‍ നുണക്കഥകള്‍ പറയുന്ന എംപിയായി എം.ബി. രാജേഷ് മാറുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ആക്ഷേപം. പലവട്ടം അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചും പ്രചരിപ്പിച്ചും തുറന്നു കാട്ടപ്പെട്ട എംബി രാജേഷ് എംപി, പാര്‍ലമെന്റിലെ അനുഭവം വിവരിച്ച്, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണിപ്പോള്‍ വിനയായത്. എംപി പറഞ്ഞത് കള്ളക്കണക്കാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പലരും തുറന്നുകാട്ടുന്നു. വിശ്വരാജ് വിശ്വ https://www.facebook.com/lonelywanderlust?hc_ref=ARTahMPyvhUp8u6ToLsehN64jOiWS33fPXLD1M0uDOXgykG4Ei0B5hSgO2lzX6H2fkc കണക്കുകളും തെളിവുകളും സഹിതം എഴുതുന്നു:

"undefined"

പ്രിയപ്പെട്ട MB Rajesh MP,

താങ്കൾ ഒരു ജനപ്രതിനിധി അല്ലെ, അല്പം നാണം വേണ്ടേ ? മറ്റൊരു ജനപ്രതിനിധിയെ വേറെ ഒരു രാഷ്ട്രീയ ആശയത്തിന്റെ വക്താവ് ആയതു കൊണ്ട്, അയാളെ കുറിച്ചു വെറുതെ പച്ചക്കള്ളം പറഞ്ഞു ജനങ്ങൾക്ക് മുന്നിൽ താങ്കൾ തന്നെ അപഹാസ്യൻ ആവുകയാണ്... താങ്കൾക്ക് കണക്കു അറിയില്ലേ ? 
ആധുനിക ലോകത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ശത്രു ആയ ഇന്റർനെറ്റിൽ താങ്കളുടെ കള്ളങ്ങളുടെ ആയുസ്സ് മിനിറ്റുകളാണ് എന്നു പലവട്ടം ഞാൻ അടക്കമുള്ള സോഷ്യൽ മീഡിയ തെളിവുകൾ നിരത്തി തെളിയിച്ചു താങ്കൾ തന്നെ നാണം കേട്ടിട്ടുണ്ട്.. വീണ്ടും ഒരിക്കൽ കൂടി താങ്കളുടെ കള്ളപ്പോസ്റ്റും കള്ളകണക്കും ജനങ്ങൾക്ക് മുന്നിൽ തുറന്നു വക്കുന്നു... കണ്ടു തെറ്റു തിരുത്തും എന്ന പ്രതീക്ഷ അശേഷം ഇല്ല എന്നു താങ്കളുടെ BEML പോസ്റ്റ് പൊലിഞ്ഞപ്പോൾ മനസിലായി.. ഉരുളലോട് ഉരുളൽ...

താങ്കളുടെ FB പോസ്റ്റിൽ ഇത്തവണ താങ്കൾ ലക്ഷ്യം വച്ചത് UP മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ മണ്ഡലമായ ഗോരഖ്പൂരും ആണല്ലോ. അവിടെ യോഗി ആദിത്യനാഥിന്റെ ബൂത്തിൽ അദ്ദേഹം നേടിയത് വെറും 43 വോട്ടുകൾ ആണെന്ന് താങ്കൾ കള്ളം പറഞ്ഞു മിഷ്ടർ MP...

30 വർഷമായി യോഗി ആദിത്യനാഥ് മഠാധിപതി ആയ, 5 തവണ യോഗി ആദിത്യനാഥ് MP ആയ മണ്ഡലമായ ഗോരഖ്പൂർ, ആ ഗോരഖ്പൂർ മഠം ഇരിക്കുന്നതിന്റെ തൊട്ടടുത്ത ബൂത്ത് അവിടുത്തെ ഗവണ്മെന്റ് സ്‌കൂളിലെ 250 നമ്പർ ബൂത്ത് ആണ്.. 2014 ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ആ ബൂത്തിൽ ബിജെപിക്ക് വീണ വോട്ടുകൾ 233 ആണ് എങ്കിൽ SP സ്ഥാനാർഥിക്ക് കിട്ടിയത് ആകെ 77 വോട്ടാണ്.. ഇത്തവണ 2018 ൽ ബിജെപിക്ക് അത് 182 വോട്ട് ആയി, എന്നാൽ എതിർ സ്ഥാനാർഥി SP - BSP സഖ്യ സ്ഥാനാർത്ഥിക്ക് കിട്ടിയത് 95 വോട്ടാണ്... കോണ്ഗ്രെസ്സിനു ആവട്ടെ 2014 ൽ 8 വോട്ടു കിട്ടിയത് കുറഞ്ഞു 3 വോട്ടായി. താങ്കളുടെ പാർട്ടിയുടെ വോട്ട് പറയേണ്ടല്ലോ, രണ്ടു ഉണ്ട...

ഇനി താങ്കളുടെ അടുത്ത കള്ളം,

ഗോരഖ്പൂരിലെ ആ ഗവണ്മെന്റ് സ്‌കൂളിൽ യോഗിയുടെ ഗോരഖ്പൂര് മഠത്തിന്റ ബൂത്ത് കൂടാതെ മറ്റു 4 ബൂത്ത് കൂടി ഉണ്ട്. മൊത്തം ആ സ്‌കൂൾ കോംബൗണ്ടിൽ 5 ബൂത്ത്. താങ്കളുടെ പോസ്റ്റ് പ്രകാരം ആകെ 5 ബൂത്തിൽ പോൾ ചെയ്ത വോട്ടിൽ SP സ്ഥാനാർഥി നിഷാദിന് കിട്ടിയത് 1775 വോട്ടാണ് എന്നു താങ്കൾ കള്ളം പറഞ്ഞു.. എന്നാൽ ആ കോംബൗണ്ടിൽ പോൾ ചെയ്ത വോട്ടിൽ ബിജെപിക്ക് കിട്ടിയത് 1580 വോട്ടുകൾ ആണ്, SP ക്ക് കിട്ടിയത് 354 വോട്ടുകൾ, കോണ്ഗ്രെസ്സിനു 50 വോട്ടും..

എങ്ങനെ നോക്കിയാലും ബൂത്ത് അടിസ്ഥാനത്തിലോ മറ്റേത് രീതിയിലോ നോക്കിയാലും ഗോരഖ്പൂർ മഠത്തിന്റ അടുത്തുള്ള ബൂത്തിൽ, പോൾ ചെയ്ത വോട്ടുകളിൽ ബിജെപി തൊട്ടടുത്ത എതിർ സ്ഥാനാർഥിയെക്കാൾ 5 ഇരട്ടി വോട്ടിനു മുന്നിൽ ആണ്. കോണ്ഗ്രെസ്സിനെക്കാൾ എത്രയോ ഇരട്ടിയും...

താങ്കൾ കള്ളം പറഞ്ഞാൽ മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾ സംഘികൾ അത് തെളിവ് സഹിതം പൊളിക്കും. വീണ്ടും താങ്കൾ കള്ളം പറഞ്ഞാൽ വീണ്ടും പൊളിക്കും.. താങ്കൾ നാണം കെട്ട് കൊണ്ടേ ഇരിക്കും.. ഇന്നത്തെ കാലത്ത് വിരൽ തുമ്പിൽ സത്യം നമുക്ക് മനസ്സിലാവുന്ന കാലം ആണ് രാജേഷേ... കള്ളം വാഴില്ല.. നിങ്ങൾക്ക് പണ്ടത്തെ പോലെ നുണകൾ പറഞ്ഞു ജയിക്കാൻ, സത്യം ആക്കാൻ ഒരേ വഴിയെ ഉള്ളൂ.. ഇന്റർനെറ്റ് നിരോധിക്കുക, ചൈനയിലെ പോലെ, നോർത്ത് കൊറിയയിലെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയുള്ള ഇന്റർനെറ്റ് മാത്രം മതി എന്നാക്കുക.. പക്ഷെ ഇന്ത്യ ഭരിക്കുന്നത് സീതാറാം യെച്ചൂരി അല്ല നരേന്ദ്ര മോഡി എന്ന ബിജെപിക്കാരൻ ആണ്.

അപ്പോൾ വരാൻ സാധ്യത ഇല്ലാത്ത ആ ചുവന്ന വസന്തം സ്വപ്നം കണ്ടു കണ്ട ചുവന്ന തൊപ്പിക്കാരെ സല്യൂട്ട് ചെയ്തു കണ്ട ചുവന്ന കൊടി ഒക്കെ പാർട്ടിയുടെ കൊടി ആണെന്ന് അങ്ങു സങ്കൽപ്പിക്കുക. അങ്ങനെ ജീവിക്കുക.. നുണകൾ ഇനിയും പോരട്ടെ, ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും, സത്യം മുറുകെ പിടിച്ചു കൊണ്ട്....

ലാൽ സലാം... സഖാവേ..

മുകളിൽ പറഞ്ഞത് ക്രോസ് ചെക്ക് ചെയ്യാൻ വേണ്ടി..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.