കാലിക്കറ്റ് യൂണി: 500 കരാര്‍ ജീവനക്കാരെ പിരിച്ചുവിടും

Sunday 18 March 2018 3:18 am IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 500 കരാര്‍ ജീവനക്കാരെ മാര്‍ച്ച് 31ന് പിരിച്ചുവിടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. പിരിച്ചുവിടുന്നവരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തി പുതിയ നിയമനങ്ങള്‍ നടത്തും. 

എന്നാല്‍, ഏതെങ്കിലും വിഭാഗത്തില്‍ കരാര്‍ ജീവനക്കാര്‍ അനിവാര്യമാണെങ്കില്‍ പ്രത്യേക സമിതിക്ക് ശുപാര്‍ശ നല്‍കാം. സമിതി അനുമതി നല്‍കിയാല്‍ ആ ജീവനക്കാര്‍ക്ക് തുടരാം. സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ 600 അധ്യാപക, അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച 25 കോടിയിലേറെ രൂപ വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നിവയാണ് സിന്‍ഡിക്കേറ്റിന്റെ മറ്റ് തീരുമാനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.