കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി

Sunday 18 March 2018 3:25 am IST

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തനെ ജയില്‍ മുക്തനാക്കാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആര്‍എംപി. 

 വിധിപ്രഖ്യാപിച്ച ദിവസം കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപ്പെട്ടവനാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഭീകര കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ടയാളോട് കൂറ് വ്യക്തമാക്കിയ മുഖ്യമന്ത്രി തന്നെയാണ് ജയില്‍ മുക്തനാക്കാനുള്ള നീക്കത്തിന് പിന്നിലും. എന്നാല്‍ ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടി.പി കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോളും സുഖചികിത്സയും ലഭിക്കുന്നതിന് പിന്നിലെ സിപിഎം സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം. ജയിലില്‍ നിന്ന് തുറന്നുവിടാന്‍ പുതിയ വഴികള്‍ കണ്ടെത്തിയിരിക്കുകയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തി കെ കെ. രമയെ പാര്‍ട്ടിയിലേക്ക് നയിക്കുന്ന സിപിഎമ്മിന്റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി. മോഹന്‍, കെ. കെ. കുഞ്ഞിക്കണാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.