വയല്‍കിളികള്‍ വൃക്ഷത്തണലില്‍ വിശ്രമിച്ചാല്‍ മതി: സുധാകരന്‍

Sunday 18 March 2018 2:00 am IST

 

ആലപ്പുഴ: വയല്‍ കിളികള്‍ വൃക്ഷ തണലില്‍ വിശ്രമിച്ചാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്‍.  അഗ്‌നിരക്ഷ നിലയത്തിലെ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയില്ലാത്ത ഭൂമി പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ്  ചിലര്‍ രംഗത്തുള്ളത്. 

 നെല്‍കൃഷിയില്ലാത്ത സ്ഥലത്തെ രണ്ടു പേരൊഴികെയെല്ലാവരും ഒപ്പിട്ട് കൊടുത്തിട്ടും വികസനത്തെ എതിര്‍ത്ത് നേതാക്കളാകാനാണ് ചിലരുടെ ശ്രമം.  തങ്ങളെ വെടിവയ്ക്കൂവെന്നാണ് വയല്‍ കിളികളുടെ ആവശ്യമെന്നും മന്ത്രി പരിഹസിച്ചു. ഒരു തുള്ളി വിയര്‍പ്പും നാടിനുവേണ്ടി ഒഴുക്കാതെ ചിലര്‍ രാവിലെ മുതല്‍ പ്രസ്താവനയുമായി ഇറങ്ങും. എന്നിട്ട് രാജകേശവദാസിന്റെ പേരില്‍ മുതലക്കണ്ണീര്‍പൊഴിക്കും. രാജകേശവദാസ് ആലപ്പുഴയില്‍ കുറച്ച് കനാലുകള്‍ നിര്‍മ്മിച്ചതല്ലാതെ കനാലുകള്‍ ഭാവിയില്‍ ശാപമാകതിരിക്കാന്‍ ഒന്നും ചെയ്തില്ല. 

 കനാലുകള്‍ക്കരികിലും ദേശീയ പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍വെട്ടി കളഞ്ഞ് നല്ല വൃക്ഷങ്ങള്‍ നടേണ്ടി വരും. സംരക്ഷിക്കേണ്ടവ ഒഴികെയെല്ലാം  വെട്ടികളയണം.  ആ സമയത്ത് മരത്തില്‍ കെട്ടിപിടിക്കുന്ന കള്ള പ്രകൃതി വാദികളെ നിലയ്ക്കു നിര്‍ത്താതെ നാട്ടില്‍ വികസന മുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അധ്യക്ഷയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.