ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പട്ടികജാതി കോളനി സന്ദര്‍ശിച്ചു

Sunday 18 March 2018 2:00 am IST

 

അരൂര്‍: ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എ. മുരുകന്‍ എഴുപുന്ന പഞ്ചായത്ത് 16-ാം വാര്‍ഡിലെ പാട്ടത്തറ പട്ടികജാതി കോളനിയും, സിപിഎം അക്രമത്തിനിരയായ പട്ടികജാതിയില്‍പ്പെട്ട കെ.ഡി. ഹൈമവതിയുടെ വീടും സന്ദര്‍ശിച്ചു. 

  കോളനി നിവാസികളുടെ പരാതി മുഴുവന്‍ കേട്ട ശേഷം അദ്ദേഹം ജില്ല പട്ടികജാതി ഓഫീസറെ വിളിച്ച് കോളനി നിവാസികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന്  നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി പൊന്നാട അണിയിച്ച് സ്വീകരിച്ചു. 

  സിപിഎമ്മുകാര്‍ വീട്ടില്‍ കയറി തന്നേ ആക്രമിച്ചതിന്റെ വിവരങ്ങള്‍ ഹൈമവതി അദേഹത്തോട് വിശദികരിച്ച. വിവരങ്ങള്‍ കേട്ടതിനു ശേഷം വധശ്രമത്തിന് കേസ്സെടുക്കണമെന്ന് അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്‍കി. 

  പട്ടികജാതി ദേശീയ കമ്മീഷന്‍ ഓഫീസര്‍ ധന്യ, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബിജെപി അരൂര്‍ മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിസി. മധുസൂധനന്‍, മണ്ഡലം ട്രഷറര്‍ ദിലീപ് കുമാര്‍, പഞ്ചായത്ത് അംഗം, ഷാബുരാജ്, ബിജെപി എഴുപുന്ന പഞ്ചായത്ത് ഭാരവാഹികളായ അനീഷ് വിജയന്‍, സത്യന്‍, സുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.