ആശുപത്രിയില്‍ മോഷണം രണ്ടു പേര്‍ പിടിയില്‍

Sunday 18 March 2018 2:00 am IST

 

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളേജില്‍ നിന്ന് ആക്രിസാധനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ജീവനക്കാരെ പിടികൂടി. പാര്‍ട് ടൈം സ്വീപ്പര്‍മാരായ  രണ്ട് പേരെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.കെ പ്രതാപന്‍ പിടികൂടിയത്. തൂപ്പുജോലിക്കിടെ കോളേജില്‍ ആവശ്യമുള്ള ഇരുമ്പ്, പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാരിക്കൂട്ടി ഇവരുടെ മുറിയില്‍ സൂക്ഷിക്കുകയാണ് പതിവ്. പിന്നീട് ആഴ്ചയില്‍ ഒരിക്കല്‍ കുറവന്തോട് ജങ്ഷന് സമീപമുള്ള ആക്രിക്കടയില്‍ എത്തിച്ച് വില്‍പ്പന നടത്തി പണം വീതിച്ചെടുക്കും. ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍ക്കാനായി ശനിയാഴ്ച രാവിലെ ജോലിസമയത്ത് യൂണിഫോമില്‍ എത്തിയ ഇവരെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ ഉടന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.