പീഡനം: സിപിഎം നേതാവ് അറസ്റ്റില്‍
Sunday 18 March 2018 2:00 am IST
ചേര്‍ത്തല: കേസിന്റെ അവധിക്ക് കോടതിയില്‍ എത്തിയ കൊലകേസ് പ്രതിയായ മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പീഡനകേസില്‍ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കരുവ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ആര്. ബൈജുവിനെയാണ് കൊച്ചി സെന്‍ട്രല്‍ പേലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് പീഡനത്തിനും വഞ്ചനയ്ക്കും കേസ് റജിസ്റ്റര്‍ ചെയ്തത്.ഒളിവിലായിരുന്ന ഇയാളെ ഇന്നലെ ആലപ്പുഴ കോടതി പരിസരത്തു നിന്നുമാണ് പിടികൂടിയത്.കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി ദിവാകരന് കൊലക്കേസിലെ ആറാം പ്രതിയായ ഇയാള്‍ കേസിന്റെ അവധിക്ക് കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.