സഹ. ബാങ്ക് അഴിമതി; ഇടതും വലതും ഒത്തുകളിക്കുന്നു: ബിജെപി

Sunday 18 March 2018 2:00 am IST

 

ആലപ്പുഴ: കോടികളുടെ അഴിമതി നടന്ന മാവേലിക്കര സഹകരണ ബാങ്ക് അഴിമതി മറയ്ക്കാനുള്ള സിപിഎം, കോണ്‍ഗ്രസ് ധാരണയാണ് നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. 

  അഴിമതിയുടെ പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ളവയ്ക്ക് ശക്തമായ നടപടി സ്വീകരിച്ച അന്വേഷണസംഘത്തെ മാറ്റാന്‍ നിരവധി തവണ സിപിഎമ്മിന്റെ സമ്മര്‍ദ്ദമുണ്ടായതിന്റെ ഫലമാണ് പുതിയ അന്വേഷണസംഘം വന്നത്. 

  ജില്ലയില്‍ നടന്നിട്ടുള്ള സഹകരണ സംഘങ്ങളിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് സിപിഎമ്മും, കോണ്‍ഗ്രസും പരസ്പരധാരണ ഉണ്ടാക്കിയതായും സോമന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.