ഭവനസന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കി പി.എസ്. ശ്രീധരന്‍പിള്ള

Sunday 18 March 2018 2:00 am IST

 

ചെങ്ങന്നൂര്‍:ശക്തമായ ത്രികോണമത്സരത്തിനു വേദിയാകുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഭവന സന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കി ഉറച്ച ചുവടുവെപ്പോടെ നീങ്ങുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. പ്രചാരണ പ്രവര്‍ത്തനത്തിലും മറ്റ്മുന്നണികളെ കടത്തി ഒരുപടി മുന്നില്‍ തന്നെ. 

  പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യം. ചെറിയനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ ഗൃഹസമ്പര്‍ക്കത്തോടെയാണ് കഴിഞ്ഞ ദിവസം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. സ്വകാര്യ സന്ദര്‍ശനത്തിന് മാങ്കാംകുഴിയിലെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് സ്‌നേഹാദരങ്ങള്‍ പങ്കിട്ടു.

  ഓരോ വോട്ടും വിലപ്പെട്ടതാണ്. നാടിനെ വികസനമുരടിപ്പില്‍ നിന്നും മുക്തമാക്കണം. അതു പാഴാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് പി.എസ് ശ്രീധരന്‍പിള്ള പറയുന്നു.

  ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവവോട്ടര്‍മാരില്‍ അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. വിവിധ സാമുദായിക നേതാക്കന്‍മാരെയും പൗരപ്രമുഖന്‍മാരെയും അദ്ദേഹം സന്ദര്‍ശിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.