ചെങ്ങന്നൂര്‍: കോണ്‍ഗ്രസ്സും മാര്‍കിസ്റ്റ് പാര്‍ട്ടിയും ഒരു മുന്നണിയായിനിന്ന് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കാന്‍ തന്റേടം കാണിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. തിരുവന്‍വണ്ടൂരിലെ കുടിവെള്ള പദ്ധതി അട്ടിമറിച്ച സിപിഎം, കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ്, ജനദ്രോഹ ഭരണത്തിനെതിരെ ബിജെപി തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗരണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് പാലശ്ശേരിക്ക് ബിജെപി പതാക കൈമാറിയാണ് പദയാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: