ഷി ജിന്‍പിങ്ങിനെ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുത്തു

Sunday 18 March 2018 4:20 am IST
"undefined"

ബീജിങ്: ഭരണഘടനാ ഭേദഗതിയിലൂടെ ആജീവനാന്തം ചൈന ഭരിക്കാന്‍ അവകാശം നേടിയ ഷി ജിന്‍പിങ്ങിനെ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുത്തു. ചൈനീസ് പാര്‍ലമെന്റാണ് ജിന്‍പിങ്ങിനെ വീണ്ടും പ്രസിഡന്റായി അവരോധിച്ചത്. രണ്ടുതവണയില്‍ക്കൂടുതല്‍ പ്രസിഡന്റായി തുടരാനാവില്ല എന്ന നിയമം മാറ്റ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്ന ഭേദഗതിക്ക് പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു.

ജിന്‍പിങ്ങിന്റെ ഏറ്റവുമടുത്ത അനുയായി വാങ് ക്വിഷാനിനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ 2969 വോട്ടുകള്‍ വാങ്ങിനു ലഭിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. യുവാക്കളായിരിക്കുമ്പോള്‍ മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ജിന്‍പിങ്ങും വാങ്ങും. 

ചൈനയിലെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ചുമതല അറുപത്തൊമ്പതുകാരനായ വാങ്ങിനായിരുന്നു. 2003ല്‍ ബീജിങ്ങിന്റെ മേയറായപ്പോള്‍ മുതലാണ് വാങ് ശ്രദ്ധേയനായത്. 2007ല്‍ പോളിറ്റ് ബ്യൂറോ അംഗമായി. ഹു ജിന്റാവോ പ്രസിഡന്റായിരിക്കെ 2009ല്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് വാങ്ങായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.