ബാല പീഡനം: ആര്‍ച്ച് ബിഷപ്പ് കുറ്റക്കാരന്‍

Sunday 18 March 2018 4:25 am IST
"undefined"

വത്തിക്കാന്‍: പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗുവാം മുന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അപുറോണ്‍ കുറ്റക്കാരനെന്ന് വത്തിക്കാന്‍ കണ്ടെത്തി. ആരോപണം ഉയര്‍ന്നതു മുതല്‍ സസ്‌പെന്‍ഷനിലാണ് അപുറോണ്‍.

ആര്‍ച്ച് ബിഷപ്പ് കുറ്റക്കാരനാണെന്ന് വത്തിക്കാന്‍ അറിയിച്ചെങ്കിലും എന്തു ശിക്ഷയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ ശിക്ഷയേ നല്‍കിയിട്ടുള്ളുവെന്നാണ് സൂചനകള്‍. നിര്‍ബന്ധിത വിരമിക്കലാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 75ലാണ് ബിഷപ്പുമാര്‍ വിരമിക്കേണ്ടത്. 72 കാരനായ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

നടപടികള്‍ ഇതിലൊതുങ്ങിയെന്നാണ് സംശയം. ഇത്രയും ഉന്നതമായ പദവിയിലുള്ള പുരോഹിതന്‍ ബാലപീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.