കാര്‍ഷികവരുമാനം ഇരട്ടിയാക്കും: പ്രധാനമന്ത്രി

Sunday 18 March 2018 4:45 am IST
"undefined"

ന്യൂദല്‍ഹി: കാര്‍ഷികവരുമാനം 2022 ഓടെ  ഇരട്ടിയാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന കൃഷി ഉന്നതിമേളയുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാറും  സംസ്ഥാന സര്‍ക്കാറുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പാല്‍,പച്ചക്കറികള്‍,പഴങ്ങള്‍,ധാന്യങ്ങള്‍ എന്നിവയുടെ ഉല്പാദനത്തില്‍ രാജ്യത്ത് റെക്കോഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായ് നിരവധി നവീന ആപ്പുകള്‍ ഇറക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

3ദിവസത്തെ മേളയോടനുബന്ധിച്ച് ഓര്‍ഗാനിക് ഫാര്‍മിങ്ങിനെക്കുറിച്ചുള്ള ഒരു പോര്‍ട്ടലും 25 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളുടെ തറകല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.കൂടെ കൃഷികര്‍മ്മന്‍ ,ദീന്‍ ദയാല്‍ ഉപാദ്ധ്യായ കൃഷി വിജഞാന്‍ എന്നീ അവാര്‍ഡുകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.  മേളയിലെ 600ഓളം സ്റ്റാളുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.