ദേവസ്വം ആസ്ഥാനത്ത് മാംസഭക്ഷണം വില്‍ക്കാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി

Sunday 18 March 2018 5:00 am IST

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഗോമാംസ ഭക്ഷണമുള്‍പ്പെടെയുള്ള ഭക്ഷണം വില്‍ക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു. 

മതപാഠശാലയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഗോമാംസാഹാര വില്‍പ്പന. ഇത് ഹിന്ദു സമൂഹത്തോടുള്ള സിപിഎം നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ പരസ്യമായ  വെല്ലുവിളിയാണ്. മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ കോളേജുകളില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു.ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാനും പരിപാലിക്കാനും ചുമതലപ്പെട്ടവര്‍ തന്നെയാണ് അതിനെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ നിരന്തരം ആക്രമിക്കുന്നത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.