ഭീഷണി: പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി

Sunday 18 March 2018 2:00 am IST
അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെനിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റിന് മണ്ണ് മാഫിയയുടെ ഭിഷണി.

 

മാടപ്പള്ളി: അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെനിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റിന് മണ്ണ് മാഫിയയുടെ ഭിഷണി. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ദേവസ്യാ, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ക്കാണ് മണ്ണ് മാഫിയയുടെ ഭിഷണി നേരിടേണ്ടി വന്നത്. ദൈവംപടി പലമറ്റം ഭാഗത്തു അതിരൂക്ഷമായ മണ്ണെടുപ്പും അനധികൃത പാറപൊട്ടിക്കലും നടക്കുന്ന സ്ഥലം പരിശോധിക്കാന്‍ പോയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു ജോലിക്കാരോട് ബന്ധപ്പെട്ട രേഖയുമായി പഞ്ചായത്തില്‍ എത്തുവാന്‍ ആവശ്യപ്പെട്ടിരുന്നു. മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ ഉത്തരവും നല്‍കി. പഞ്ചായത്ത് ഓഫീസില്‍ എത്തിയ മണ്ണു മാഫിയയുടെ ആളുകള്‍ പ്രസിഡന്റിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.  പഞ്ചായത്ത് പ്രസിഡന്റ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പരാതികൊടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.