കാലിത്തീറ്റ വിലവര്‍ദ്ധന; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Sunday 18 March 2018 2:00 am IST
കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും കടുത്ത വേനലും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയ്ക്ക് മില്‍മ നല്‍കിയിരുന്ന സബ്‌സിഡി കുറച്ചതും കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചു.

 

കോട്ടയം: കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും കടുത്ത വേനലും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയ്ക്ക് മില്‍മ നല്‍കിയിരുന്ന സബ്‌സിഡി കുറച്ചതും കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചു.

ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മില്‍മ നല്‍കിയരുന്ന സബ്‌സിഡി 200 രൂപയായിരുന്നു. പിന്നീടത് 100 രൂപയായി കുറച്ചു. എന്നാല്‍ ഇനിയും കുറയ്ക്കാനാണ് അധികൃതരുടെ നീക്കമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സിന്റെയും  മറ്റ് കമ്പനികളുടെയും കാലിത്തീറ്റയ്ക്ക് 950 രൂപയാണ് വില. എന്നാല്‍ മില്‍മയുടെ കാലിത്തീറ്റയ്ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാണ്. കര്‍ഷകരെ സഹായിക്കാന്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ സൗജന്യമായി ജലം എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീരസെല്‍ ജില്ലാ നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ചൂട് കൂടിയതോടെ പാല്‍ ഉല്‍പാദനം കുറഞ്ഞത് എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടെ വിവിധ രീതിയില്‍ വായ്പയെടുത്ത കര്‍ഷകര്‍ തുക തിരിച്ചടയ്ക്കാനാകാതെ വിഷമത്തിലാക്കിയിരിക്കുകയാണ്. കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ക്ഷീരസെല്‍ ജില്ലാ ചെയര്‍മാന്‍ എബിഐപ്പ് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.