പൂക്കള്‍, പുസ്തകങ്ങള്‍, സംഗീതം... രോഗത്തെ മറക്കാം ഇവിടെ

Sunday 18 March 2018 2:00 am IST
വേദനയുടെ ലോകത്തു രോഗികള്‍ക്ക് ആശ്വാസവുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയാകുന്നു. ട്രോമാകെയര്‍ വാര്‍ഡിലാണ്(പത്താം വാര്‍ഡ്)പ്രശംസനീയമായ ഈ പ്രവര്‍ത്തനം നടക്കുന്നത്.

 

ഗാന്ധിനഗര്‍: വേദനയുടെ ലോകത്തു രോഗികള്‍ക്ക് ആശ്വാസവുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയാകുന്നു. ട്രോമാകെയര്‍ വാര്‍ഡിലാണ്(പത്താം വാര്‍ഡ്)പ്രശംസനീയമായ ഈ പ്രവര്‍ത്തനം നടക്കുന്നത്. 

നട്ടെല്ല് സംബന്ധമായി ഗുരുതരാവസ്ഥയിലായ രോഗികളെ ശസ്ത്രക്രിയക്ക് മുമ്പായി കിടത്തി ചികിത്സിക്കുന്നത് ഇവിടെയാണ്. അപകടങ്ങളിലും മറ്റും ഗുരുതരമായി കഴുത്തിന് പരിക്കേല്‍ക്കുന്നവരെയും ഇവിടെ ചികിത്സിക്കുന്നു. വേദനയുടെയും മാനസിക പിരിമുറുക്കത്തിന്റെയും ലോകത്തുനിന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വാര്‍ഡിലുള്ളത്. 

വാര്‍ഡിലേക്ക് കടക്കുന്നതിന് മുമ്പായി കവാടങ്ങളില്‍ മനോഹരങ്ങളായ പുഷ്പങ്ങള്‍ വളര്‍ന്ന് വരുന്ന പൂച്ചെടികള്‍ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡിനുള്ളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വായനയുടെ ലോകത്തേക്ക് പ്രവേശിക്കുവാന്‍ വിവിധ പ്രസിദ്ധീകരണങ്ങളും മാസികകളും ഉള്‍ക്കൊള്ളുന്ന വായനമുറി ഒരുക്കിയിരിക്കുന്നു. കൂടാതെ നിശ്ചിതസമയങ്ങളില്‍ പാട്ടുകേള്‍ക്കുന്നതിനും വാര്‍ത്തകള്‍ കേള്‍ക്കുന്നതിനും മറ്റുമായി എഫ്എം റേഡിയോയും സ്ഥാപിച്ചിട്ടുണ്ട്. 

പുറത്തുനിന്നു ചൂട് കയറാതിരിക്കാന്‍ പ്രത്യേക തുണിയില്‍ തീര്‍ത്ത ജനല്‍ കര്‍ട്ടനുകളും ഇവിടെ സജ്ജീകരിച്ചു. ഒറ്റനോട്ടത്തില്‍ പഞ്ചനക്ഷത്ര ആശുപത്രിയുടെ ഭാവമാണ് ട്രോമോ വാര്‍ഡിനുള്ളത്. രോഗികള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്‌നഴ്‌സ് ജലജാമണി നേതൃത്വം നല്‍കുന്നു. ന്യൂറോസര്‍ജ്ജറി വിഭാഗം മേധാവി ഡോ.പി.കെ.ബാലകൃഷ്ണന്‍, ഓര്‍ത്തോവിഭാഗം മേധാവി ഡോ.എം.എ.തോമസ് എന്നിവരുടെയും ആശുപത്രി അധികൃതരുടെയും പൂര്‍ണ്ണപിന്തുണയാണ് ഇതിന് നല്‍കി വരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.