ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും: വി. മുരളീധരന്‍

Sunday 18 March 2018 5:15 am IST

കോഴിക്കോട്: ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. ബിജെപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗം തന്നെയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബിഡിജെഎസ് നിര്‍ണ്ണായക ശക്തിയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇടതു സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകും.  മദ്യനയത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. 

ബാര്‍-കള്ള്ഷാപ്പ് ഉടമകളുടെ താല്‍പര്യങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക താല്‍പര്യങ്ങളും മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു.സ്വീകരണത്തിന് കെ. സുരേന്ദ്രന്‍, പി. രഘുനാഥ്, ടി. പി. ജയചന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.