വീണ്ടും ചെന്നൈയിന്‍

Sunday 18 March 2018 5:25 am IST
"undefined"

ബംഗളൂരു: മെയില്‍സണിന്റെ ഇരട്ട ഗോളില്‍ ചെന്നൈയില്‍ എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ ബംഗ്‌ളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്  തകര്‍ത്താണ് ചെന്നൈയിന്‍ കിരീടം നേടിയത്. ഐഎസ്എല്ലില്‍ ചെന്നൈയിന്റെ രണ്ടാം കിരീടമാണിത്.

45, 67 മിനിറ്റുകളിലാണ് മെയില്‍സണ്‍ ഗോള്‍ നേടിയത്. റാഫേല്‍ അഗസ്‌റ്റോയാണ് മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തത്. ബം്ഗളൂരുവിന് വേണ്ടി ക്യാപറ്റ്ന്‍ സുനില്‍ ഛേത്രിയും മിക്കുവുമാണ് ഗോള്‍ നേടിയത്. ബംഗളൂരു എഫ് സി തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. അതേസമയം ചെന്നൈയിന്‍ തുടക്കത്തില്‍ അമിതാവേശം കാട്ടിയില്ല. കളി പുരോഗമിച്ചതോടെ അവരും അവസരത്തിനൊത്തുയര്‍ന്നു.പ്രന്തണ്ടാം  മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി.

പന്തുമായി മുന്നേറിയ ഉദാന്ത് നീട്ടിക്കൊടുത്ത പന്തില്‍ , ഉയര്‍ന്ന ചാടി തലവെച്ചാണ് സുനില്‍ ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിന്‍ ഉണര്‍ന്നു. എട്ടുമിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ഗോള്‍ മടക്കി. കോര്‍ണര്‍ക്കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോള്‍ മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡറിലൂടെ മെയില്‍സണ്‍ അല്‍വസ് ബംഗ്‌ളൂരുവിന്റെ വലക്കുള്ളിലാക്കി. തുടര്‍ന്ന് ഇരു ടീമുകളും പോരാട്ടം മുറുക്കിയതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. ആദ്യ പകുതിയവസാനിക്കാന്‍ അഞ്ചുമിനിറ്റുള്ളപ്പോള്‍ ഇരു ടീമുകളും കളിയുടെ വേഗം കുറച്ചു. പക്ഷെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി. മെയില്‍സണ്‍ അല്‍വസാണ് വീണ്ടും ബംഗ്‌ളൂരുവിന്റെ വല ചലിപ്പിച്ചത്.

ഇടവേളയ്ക്ക് ചെന്നൈയിന്‍ 2-1 ന് മുന്നിട്ടുനിന്നു.രണ്ടാം പകുതിയുടെ തുടക്കത്തിലും ബംഗ്‌ളൂരു ചെന്നൈയിന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം നടത്തി. പക്ഷെ ചെന്നൈയിന്റെ പ്രതിരോധനിര ഉറച്ചുനിന്നതോടെ അവര്‍ക്ക് ഗോള്‍ നേടാനായില്ല. പ്രത്യാക്രമണം നടത്തിയ ചെന്നൈയിന്‍ 67-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി . റാഫേല്‍ അഗസ്‌റ്റോയാണ് സ്‌കോര്‍ ചെയ്തത്. ഇടതു വിങ്ങിലൂടെ മുന്നേറിയ നെല്‍സണ്‍ പന്ത് ജെജെക്ക് പാസ് ചെയ്തു. ജെജെ ഗോള്‍ മുഖത്തേക്ക് നീട്ടിയ പന്ത് പിടിച്ചെടുത്ത അഗസ്‌റ്റോ ബംഗ്‌ളൂരുവിന്റെ വലയിലേക്ക് ഷോട്ട് ഉതിര്‍ത്തു.രണ്ടാം പകുതിയുടെ അധികസമത്ത് ബംഗ്‌ളൂരു രണ്ടാം ഗോള്‍ നേടി. മിക്കുവാണ് ഹെഡറിലൂടെ സ്‌കോര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.