ശുപാർശയ്ക്കും മേലെയുള്ള ശമ്പളം നൽകിയേക്കും

Sunday 18 March 2018 5:50 am IST

ന്യൂദല്‍ഹി: ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ കൂടുതല്‍ ശമ്പളം കേന്ദ്രം ജീവനക്കാര്‍ക്ക് നല്‍കിയേക്കും. താഴ്ന്ന തസ്തികയിലുള്ള ഉദേ്യാഗസ്ഥര്‍ക്ക് (ഒന്നു മുതല്‍ അഞ്ചു വരെ തട്ടിലുള്ളവര്‍) കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ കൂടുതല്‍ വേതനം നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ അരക്കോടി പേര്‍ക്ക് ഇത് ഗുണകരമാകും. പുതിയ ശമ്പളം അടുത്ത മാസം ഒന്നിനാണ് കൊടുത്തു തുടങ്ങുക. മിനിമം ശമ്പളം കൂട്ടാനും ആലോചനയുണ്ട്. ഒന്നു മുതല്‍ അഞ്ചു വരെ തട്ടിലുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളം ഇപ്പോള്‍ ശുപാര്‍ശ ചെയ്ത 18,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.