കീഴാറ്റൂരും മദ്യനയവും യെച്ചൂരിക്ക് അറിയില്ല

Sunday 18 March 2018 5:50 am IST
"undefined"

ന്യൂദല്‍ഹി: കേരളത്തിലെ കീഴാറ്റൂരില്‍ സിപിഎമ്മുകാര്‍ കര്‍ഷകരെ ആക്രമിക്കുകയും സമര പന്തലിന് തീ വെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമരക്കാരുടെ ആവശ്യം എന്താണെന്ന് അറിയില്ല. അതിനാല്‍ പ്രതികരിക്കാനില്ല, അദ്ദേഹം വ്യക്തമാക്കി. 

കേരളത്തില്‍ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറക്കാനുള്ള നടപടികള്‍ തീരുമാനിക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പറഞ്ഞിരുന്നത്. ഇപ്പോഴത്തെ തീരുമാനം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തില്‍നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.