ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച എഐഎഡിഎംകെ വക്താവ് കെ.സി. പളനിസാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പളനിസാമിയുമായി ഒരു ബന്ധവും പുലര്‍ത്തരുതെന്ന് മുഖ്യമന്ത്രി കെ. പളനി സ്വാമി, പാര്‍ട്ടി സംയോജകനും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ ശെല്‍വം എന്നിവര്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇതോടെ അവിശ്വാസത്തെ പാര്‍ട്ടി എതിര്‍ക്കുകയാണെന്നും അവര്പ്രതിപക്ഷത്തിന് ഒപ്പമില്ലെന്നും വ്യക്തമായി.
അവിശ്വാസത്തെ പിന്തുണക്കില്ലെന്ന് ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയും സൂചിപ്പിച്ചു.മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ബിജെപിയുടെ അടിമകളാണെന്നാണ് പളനിസാമിയുടെ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: